രണ്ട് വിമാനങ്ങൾ തിരിച്ചുവിട്ടു

Posted on: June 10, 2015

Calicut-Airport-big

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിനെ തുടർന്ന് രണ്ട് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. മുംബൈയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനവും ഷാർജയിൽ നിന്ന് എത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് വഴിതിരിച്ചുവിട്ടത്. വിമാനത്താവളത്തിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്.

പുലർച്ചെ നിരവധി വിമാനങ്ങൾ എത്താനുണ്ട്. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ജീവനക്കാരും സിഐഎസ്എഫ് സുരക്ഷാഭടൻമാരും തമ്മിലുള്ള തർക്കമാണ് വൈകുന്നേരം മുതൽ സംഘർഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്.