ഐഡിബിഐ ബാങ്കിന് ഇലെറ്റ്‌സ് നോളഡ്ജ് എക്‌സ്‌ചേഞ്ച് അവാർഡ്

Posted on: June 9, 2015

IDBI-Bank-Elets-Award-Big

കൊച്ചി: ഫിനാൻഷ്യൽ ഇൻക്ലൂഷൻ രംഗത്തെ മികച്ച പ്രവർത്തനത്തിന് ഐഡിബിഐ ബാങ്കിന് 2015-ലെ ഇലെറ്റ്‌സ് നോളഡ്ജ് എക്‌സ്‌ചേഞ്ച് അവാർഡ്.
പൊതുമേഖല ബാങ്കുകളുടെ വിഭാഗത്തിൽ സാമ്പത്തികസംയോജനത്തിനു ബാങ്കു നല്കിയ പ്രവർത്തനം കണക്കിലെടുത്താണ് അവാർഡ്.

ഗോവ ഗവർണർ മൃദുല സിൻഹയിൽ നിന്ന് ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻഷ്യൽ ഇൻക്‌ളൂഷൻ) ധീരേന്ദ്ര കുമാർഅവാർഡ് ഏറ്റു വാങ്ങി.

സാമ്പത്തിക സംയോജനം, ബാങ്കിംഗ് സാങ്കേതികവിദ്യ, പേമെന്റ് സംവിധാനം, മൊബൈൽ ബാങ്കിംഗ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ മികവു കാട്ടുന്ന വിവിധ സ്ഥാപനങ്ങളെ അംഗീകരിക്കുകയെന്ന ലക്ഷ്യത്തോടെ ടെക്‌നോളജി മീഡിയ ആൻഡ് റിസേർച്ച് സ്ഥാപനമായ ഇലെറ്റ്‌സ് ടെക്‌നോമീഡിയ ഏർപ്പെടുത്തിയിട്ടുളളതാണ് ഇലെറ്റ്‌സ് നോളഡ്ജ് എക്‌സ്‌ചേഞ്ച് അവാർഡ്.