എം. കെ. ശർമ്മ ഐസിഐസിഐ ബാങ്ക് ചെയർമാൻ

Posted on: June 9, 2015

ICICI-Bank-Chairman-Sharma-

മുംബൈ : ഐസിഐസിഐ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി എം. കെ. ശർമ്മയെ നിയമിച്ചു. എം. കെ. ശർമ്മ ജൂലൈ ഒന്നിന് ചുമതലയേൽക്കും. അഞ്ച് വർഷമാണ് കാലാവധി.

ഹിന്ദുസ്ഥാൻ യൂണിലിവർ മുൻ വൈസ് ചെയർമാനാണ്. കെ. വി. കാമത്ത് ബ്രിക്‌സ് ബാങ്ക് അധ്യക്ഷനായ സാഹചര്യത്തിലാണ് പുതിയ നിയമനം. 2003 മുതൽ 2011 വരെ ഐസിഐസിഐ ബാങ്ക് ഇൻഡിപെൻഡന്റ് ഡയറക് ടറായി പ്രവർത്തിച്ചിരുന്നു.