കെ വി കാമത്ത് അടുത്ത മാസം ചുമതലയേൽക്കും

Posted on: June 7, 2015

K-V-Kamath-big

ന്യൂഡൽഹി : ബ്രിക്‌സ് രാജ്യങ്ങൾ (ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് അഫ്രിക്ക) പ്രമോട്ട് ചെയ്യുന്ന ന്യു ഡെവലപ്‌മെന്റ് ബാങ്കിന്റെ (എൻഡിബി) പ്രഥമ പ്രസിഡന്റായി കെ വി കാമത്ത് ജൂലൈ ആദ്യവാരം ചുമതലയേൽക്കും. അഞ്ച് വർഷമാണ് കാലാവധി.

ഒരു വർഷത്തിനുള്ളിൽ ബാങ്ക് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 100 ബില്യൺ ഡോളറാണ് എൻഡിബിയുടെ അംഗീകൃത മൂലധനം. ചൈനയിലെ ഷാംഗായിലാണ് ബാങ്കിന്റെ ആസ്ഥാനം.