കെ. വി. കാമത്ത് 10 ദിവസത്തിനുള്ളിൽ ചുമതലയേൽക്കും

Posted on: May 15, 2015

K-V-Kamath-big

ന്യൂഡൽഹി : ബ്രിക്‌സ് ബാങ്ക് പ്രസിഡന്റായി കെ. വി. കാമത്ത് 10 ദിവസത്തിനുള്ളിൽ ചുമതലയേൽക്കുമെന്ന് ധനകാര്യസെക്രട്ടറി രാജീവ് മെഹ്‌റിഷി പറഞ്ഞു. അടുത്ത വർഷത്തോടെ ബാങ്ക് പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

67 കാരനായ കാമത്ത് ഇപ്പോൾ ഐസിഐസിഐ ബാങ്കിന്റെയും ഇൻഫോസിസിന്റെയും നോൺ എക്‌സിക്യൂട്ടീവ് ചെയർമാനാണ്. ഈ പദവികൾ രാജിവച്ചശേഷമായിരിക്കും അദ്ദേഹം പുതിയ ചുമതലയേൽക്കുന്നത്.