ലുലുമാളിന് മോസ്റ്റ് അഡ്മയേഡ് മാൾ ഓഫ് ദ ഇയർ പുരസ്‌കാരം

Posted on: June 6, 2015

Lulu-Mall-Award-big

മുംബൈ : രണ്ടു വർഷത്തിനിടയിൽ നാലരക്കോടിയിലേറെ പേർ സന്ദർശിച്ച ലുലുമാളിന് മോസ്റ്റ് അഡ്മയേഡ് മാൾ ഓഫ് ദ ഇയർ പുരസ്‌കാരം. നോൺ മെട്രോ വിഭാഗത്തിലാണ് ഇമേജസ് ഷോപ്പിംഗ് സെന്റർ അവാർഡ് ലഭിച്ചത്. ലുലുമാളിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് സമ്മാനിച്ചത്.

മുംബൈയിൽ നടന്ന ഇന്ത്യ ഷോപ്പിംഗ് സെന്റർ ഫോറത്തിൽ സി. ബി. ആർ. ഇ. ഗ്രൂപ്പ് വിവേക് കോളിൽ നിന്നും ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, മാൾ ലീസിങ്ങ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് മാനേജർ വിനയ് കൈലാത്തും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഫേസ് ബുക്ക് റിവ്യു പ്രകാരം കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ സന്ദർശിച്ച 10 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ലുലുമാളിനെ തെരഞ്ഞെടുത്തിരുന്നു.