12
Sunday
May 2024
May 2024
ഇൻഫോസിസ് സ്കാവ ഏറ്റെടുത്തു
Posted on: June 4, 2015
ബംഗലുരു : ഇ-കൊമേഴ്സ് സർവീസ് പ്രൊവൈഡറായ സ്കാവയെ ഇൻഫോസിസ് ഏറ്റെടുത്തു. 120 മില്യൺ ഡോളർ (768 കോടി രൂപ) മുതൽമുടക്കിലാണ് ഏറ്റെടുക്കൽ. മുൻനിര ഓൺലൈൻ റീട്ടെയ്ലർമാരെല്ലാം സ്കാവയുടെ ഇടപാടുകാരാണ്. ഇന്ത്യക്കാരായ ആരിഷ് അലിയും കെ വി സുധയുമാണ് സ്കാവയുടെ സ്ഥാപകർ. സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്കാവയ്ക്ക് കോയമ്പത്തൂരിലും ഓഫീസുണ്ട്.
ഈ വർഷം ഇൻഫോസിസ് നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കലാണിത്. നേരത്തെ ഇസ്രായേലി സ്റ്റാർട്ടപ്പായ പനായ 200 മില്യൺ ഡോളർ മുതൽമുടക്കി ഏറ്റെടുത്തിരുന്നു.
TAGS: Infosys | Kallidus Inc | Panaya | Skava | Vishal Sikka |
News in this Section