ടൂറിസം ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് രൂപീകരിച്ചു

Posted on: June 3, 2015

Kerala-Tourism-spots-Big

തിരുവനന്തപുരം : മുഖ്യമന്ത്രി ചെയർമാനായി സ്റ്റേറ്റ് ടൂറിസം ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡ് രൂപീകരിച്ചു. ടൂറിസം മന്ത്രി വൈസ് ചെയർമാനും ടൂറിസം സെക്രട്ടറി കൺവീനറുമായിരിക്കും. ധനകാര്യ, റവന്യു, വ്യവസായ, ആരോഗ്യ, കൃഷി വകുപ്പു മന്ത്രിമാരും

കേന്ദ്രസർക്കാർ ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ടൂറിസം ഡയറക് ടർ, സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയിലെ മുൻനിര ബാങ്ക്, വിനോദസഞ്ചാര വ്യവസായരംഗത്തെ രണ്ടോ മൂന്നോ പ്രതിനിധികൾ എന്നിവരും അംഗങ്ങളായിരിക്കും.