21
Tuesday
May 2024
May 2024
വാറൻ ബഫറ്റ് ലോകത്തിലെ മൂന്നാമത്തെ ധനികൻ
Posted on: June 3, 2015
ന്യൂയോർക്ക് : വാറൻ ബഫറ്റ് 70.2 ബില്യൺ ഡോളർ ആസ്തിയോടെ ലോകത്തിലെ മൂന്നാമത്തെ ധനികനായി മാറി. ബഫറ്റിന്റെ ബെർക്ക്ഷെയർ ഹാത്ത്വേ ബോർഡ് അംഗം കൂടിയായ ബിൽഗേറ്റ്സ് ആണ് 86 ബില്യൺ ഡോളർ ആസ്തിയോടെ ഒന്നാംസ്ഥാനത്ത്. 71.5 ബില്യൺ ഡോളർ ആസ്തിയുള്ള സ്പാനീഷ് ഫാഷൻ മാഗ്നറ്റായ അമാൻകിയോ ഒർട്ടെഗയെ ആണ് രണ്ടാം സ്ഥാനത്ത്.
ജീവകാരുണ്യപ്രവർത്തനങ്ങൾ കണക്കിലെടുക്കാതെ തന്നെ ബഫറ്റിന് 102 ബില്യൺ ഡോളറിന്റെ (6.5 ലക്ഷം കോടി രൂപ) ആസ്തിയുണ്ടെന്നാണ് ബ്ലൂംബെർഗ് ന്യൂസിന്റെ നിലപാട്.
TAGS: Amancio Ortega | Berkshire Hathaway | Bill Gates | Bloomberg News | Warren Buffett |
News in this Section