ആർകോം 2,000 കോടിയുടെ മുതൽമുടക്കിന്

Posted on: June 1, 2015

Reliance-Communications-big

മുംബൈ : റിലയൻസ് കമ്യൂണിക്കേഷൻസ് നടപ്പുവർഷം 1,500 – 2,000 കോടി രൂപയുടെ മുതൽമുടക്കും. ഡാറ്റാ വരുമാനം വർധിപ്പിക്കുന്നതിനാണ് നിക്ഷേപത്തിന് ഒരുങ്ങുന്നതെന്ന് ആർകോം സിഇഒ (കൺസ്യൂമർ ബിസിനസ്) ഗുർദീപ് സിംഗ് പറഞ്ഞു. കഴിഞ്ഞ ധനകാര്യവർഷത്തെ നാലാം ക്വാർട്ടറിൽ (ജനുവരി-മാർച്ച് 2015) നോൺ വോയ്‌സ് വിഭാഗത്തിൽ 25.2 ശതമാനം ബിസിനസ് വളർച്ച കൈവരിച്ചിരുന്നു.

ആർകോം കഴിഞ്ഞമാസം 300 മില്യൺ ഡോളർ (1900 കോടി രൂപ) സമാഹരിച്ചിരുന്നു. ഡാറ്റ (ഇന്റർനെറ്റ്) കസ്റ്റമർ ബേസ് വാർഷികാടിസ്ഥാനത്തിൽ 26.2 ശതമാനം വർധിച്ച് 33.7 ദശലക്ഷമായി. 17.4 ദശലക്ഷം 3ജി വരിക്കാർ ഉൾപ്പടെയാണിത്.