ടൈംമെഷീന് നാല് കിഡ്‌സ് പെർഫ്യൂം ബ്രാൻഡുകളുടെ വിതരണാവകാശം

Posted on: November 27, 2015

Kids--Perfumes-Lalaloopsy-B

ദുബായ് : മിഡിൽഈസ്റ്റിലെ പ്രമുഖ ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ ഉത്പന്ന വിതരണക്കാരായ ടൈം മെഷീൻ ട്രേഡിംഗ് നാല് കിഡ്‌സ് പെർഫ്യൂം ബ്രാൻഡുകളുടെ വിതരണം ഏറ്റെടുത്തു. ലാലലൂപ്‌സി, ഡോറ ദ എക്‌സ്‌പ്ലോറർ, വിൻഎക്‌സ് ഫെയറി, സ്‌പോഞ്ച്‌ബോബ് സ്‌ക്വയർപാന്റ്‌സ് എന്നിവയുടെ വിതരണാവകാശമാണ് ടൈം മെഷീന് ലഭിച്ചത്.

Kids-Perfumes-Dora-CS

ഇളം ചർമ്മങ്ങൾക്ക് ഹാനികരമല്ലാത്തതും ആസ്വാദ്യകരമായ ഗന്ധമുള്ളതുമായ കിഡ്‌സ് പെർഫ്യൂമുകൾക്ക് യുഎഇയിൽ മികച്ച ഡിമാൻഡ് ഉണ്ടെന്ന് ടൈം മെഷീൻ ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായ പ്രകാശ് ഭോജ്‌വാനി പറഞ്ഞു. 50 എംഎൽ, 100 എംഎൽ ബോട്ടിലുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത സുഗന്ധമുള്ള പെർഫ്യൂമുകൾ ലഭ്യമാണ്. യുഎഇ വിപണിയിൽ ശിശു സൗഹൃദ പെർഫ്യൂമുകൾ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രകാശ് ഭോജ്‌വാനി കൂട്ടിച്ചേർത്തു.

Kids-Perfumes-Flora-CS

ഭുർജുമാൻ മെട്രോ സ്‌റ്റേഷൻ, അൽ ഫഹിദി മെട്രോ സ്‌റ്റേഷൻ, അൽ ഗുബൈബ മെട്രോ സ്‌റ്റേഷൻ എന്നിവിടങ്ങളിലെ ബിഗ് ബ്രാൻഡ്‌സ് ഔട്ടലെറ്റുകളിലും ബേ അവന്യു മാൾ, ദുബായ് ഔട്ട്‌ലെറ്റ് മാൾ എന്നിവിടങ്ങളിലും കിഡ് പെർഫ്യൂം ലഭ്യമാണ്. കൂടാതെ ഓൺലൈൻ സ്‌റ്റോറായ bigbrands.ae യിൽ നിന്നും വാങ്ങാനാകും.