ലുലു ഹൈപ്പറിൽ കേരളത്തിലെ ഏറ്റവും വലിയ മാംഗോ ഫെസ്റ്റ്

Posted on: May 22, 2015

 

കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ മാംഗോ ഫെസ്റ്റിന് ലുലു ഹൈപ്പറിൽ തുടക്കമായി. 125 ൽപ്പരം ഇനം മാമ്പഴങ്ങളും വൈവിധ്യമാർന്ന മാങ്ങ ഉത്പന്നങ്ങളുമാണ് ഫെസ്റ്റിന്റെ പ്രത്യേകത. കെനിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും മേളയിലുണ്ട്. ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സിനിമതാരം ലാലു അലക്‌സ് മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക് ടർ എം. എ. നിഷാദ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു ഗ്രൂപ്പ് കമേഴ്‌സ്യൽ മാനേജർ സാദിക് കാസിം, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, സൂപ്പർമാർക്കറ്റ് മാനേജർ ഷരീഫ് സെയ്ദു തുടങ്ങിയവർ പങ്കെടുത്തു.