ഹൈദരബാദിലും വിശാഖപട്ടണത്തും എയർടെൽ 4ജി

Posted on: May 18, 2015

Airtel-4G-big

മുംബൈ : എയർടെൽ ഹൈദരബാദിലും വിശാഖപട്ടണത്തും 4ജി സേവനം അവതരിപ്പിച്ചു. 3ജി സേവനങ്ങളുടെ നിരക്കിലാണ് 4ജി സേവനം നൽകുന്നതെന്ന് എയർടെൽ ആന്ധ്ര-തെലുങ്കാന സിഇഒ വെങ്കിടേഷ് വിജയരാഘവൻ പറഞ്ഞു. നിലവിലുള്ള എയർടെൽ വരിക്കാർക്ക് സൗജന്യമായി 4ജിയിലേക്ക് മാറാൻ സൗകര്യമുണ്ട്.

സംസംഗുമായി ചേർന്ന് 4ജി ഹാൻഡ്‌സെറ്റുകളോടൊപ്പം എയർടെൽ 4ജി സിം ബണ്ടിൽഡ് ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ഫ്‌ലിപ്കാർട്ടിൽ നിന്ന് 4ജി ഹാൻഡ്‌സെറ്റുകൾ വാങ്ങുന്നവർക്ക് ഡബിൾ ഡാറ്റാ ബെനിഫിറ്റും എയർടെൽ ഓഫർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.