ട്രിച്ചി എയർപോർട്ടിൽ 200 കോടിയുടെ വികസനം

Posted on: May 17, 2015

Tichy-Airport-big

ചെന്നൈ : ട്രിച്ചി എയർപോർട്ടിൽ 200 കോടി രൂപ മുതൽമുടക്കിൽ ഡിപ്പാർച്ചർ, അറൈവൽ ടെർമിനലുകൾ വികസിപ്പിക്കും. വികസനം പൂർത്തിയാകുമ്പോൾ പ്രതിവർഷം 12 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്ന് എയർപോർട്ട് ഡയറക്ടർ ബി സി എച്ച് നേഗി പറഞ്ഞു.

ഡിപ്പാർച്ചർ ടെർമിനലിൽ 150 യാത്രക്കാർക്കൂടിയുള്ള സൗകര്യം നേരത്തെ ഏർപ്പെടുത്തിയിരുന്നു. സെക്യൂരിറ്റി ചെക്കിംഗ് ഏരിയയിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഗ്ലാസ് റൂഫിംഗ് മാറ്റി കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയുള്ള റൂഫിംഗ് സ്ഥാപിക്കും. പുതിയ കാന്റീൻ ഈ മാസം അവസാനത്തോടെ കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം.