ഫാക്ട് 100 കാര്‍ഷിക ഡ്രോണുകള്‍ വിതരണം ചെയ്തു

Posted on: March 13, 2024

കൊച്ചി : ‘നമോ ഡ്രോണ്‍ ദീദി’ സംരംഭത്തിന്റെ ഭാഗമായി ഫാക്ട് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ സ്വയം സഹായ സംഘങ്ങള്‍ക്ക് 100 കാര്‍ഷിക ഡ്രോണുകള്‍ വിതരണം ചെയ്തു.

ഫാക്ട് സിഎംഡി എസ്.സി. മുദ്ഗെരിക്കര്‍ കര്‍ണാടകയിലെ ധര്‍വാഡില്‍ വച്ച് 25 കിസാന്‍ ഡ്രോണുകള്‍ കര്‍ണാടകയിലെ വിവിധ സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള വനിതാ അംഗങ്ങള്‍ക്ക് കൈമാറി.

കേരളത്തിലെ സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് 49 കാര്‍ഷിക ഡ്രോണുകളും തമിഴ്നാട്ടിലെ സമാന സംഘങ്ങള്‍ക്ക് 25 ഡ്രോണുകളും ഫാക്ട് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അനുപം മിശ്ര വിതരണം ചെയ്തു.

സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കു ചെന്നൈയില്‍ ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയില്‍ ഡ്രോണ്‍ പൈലറ്റ് പരിശീലനം നല്‍കി. 100 വനിതകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.