കള്ളിയത്ത് ഗ്രൂപ്പിന് സംസ്ഥാന വ്യാവസായിക വകുപ്പിന്റെ പുരസ്‌കാരം

Posted on: March 9, 2024

കൊച്ചി : സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വ്യവസായശാലകള്‍ക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്റ്ററി, മികച്ച ഇ
തരസംസ്ഥാന തൊഴിലാളി സുരക്ഷ എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

പള്ളിയത്ത് ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാന്‍ഡാണ് കള്ളിയത്ത് ഗ്രൂപ്പ്, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ക
ള്ളിയത്ത് ഗ്രൂപ്പ് സിഇഒ ജോര്‍ജ് സാമുവല്‍, എംഡി ആന്‍ഡ്‌ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ദിര്‍ഷ കെ. മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, സുരക്ഷിതമായ ഫാക്റ്ററി, സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ഫാക്റ്ററീസ് & ബോയിലേഴ്‌സ് വകുപ്പിന്റെ ചുമതല. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ജനങ്ങളില്‍ സുരക്ഷിതത്വബോധം വളര്‍ത്തുന്നതിന് വി
വിധ ബോധവത്കരണ പരിപാടികള്‍ വകുപ്പ് നടപ്പിലാക്കുന്നുണ്ട്.