ഹൈ സ്പീഡ് ഇന്റര്‍നെറ്റും പ്രീമിയം ഒടിടി കോംബോയുമായി കെസിസിഎല്‍

Posted on: March 5, 2024

തിരുവനന്തപുരം : അതിവേഗ ഇന്റര്‍നെറ്റ്, വൈവിധ്യമാര്‍ന്ന വിനോദ ഓപ്ഷനുകള്‍ എന്നിവയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ എഐ പവര്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഒടിടി പ്ലേ പ്രീമിയം കേരളകമ്യൂണിക്കേറ്റേഴ്‌സ് കേബിള്‍ ലിമിറ്റഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. വെറും 616 രൂപയ്ക്ക് വിപണിയിലെ ഏറ്റവും ചെലവ് കുറഞ്ഞതും സമഗ്രവുമായ വിനോദ ഇന്റര്‍നെറ്റ് പാക്കെജാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്.

50 എംബിബിഎസ് ഇന്റര്‍നെറ്റ് കണക്ഷന്‍, 4000 ജിബി ഡേറ്റാ പരിധി, 14 പ്രീമിയം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയാണ് പ്രാരംഭ ഓഫറില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. സണ്‍ എന്‍എ്ടി, സോണി ലിവ്, സീ5, ലയണ്‍സ്റ്റ് പ്ലേ, ഡിസ്‌ട്രോ ടിവി, നമ്മ ഫ്‌ലിക്‌സ്, ആള്‍ട് ബാലാജി, പ്ലേ ഫ്‌ലിക്‌സ്, ഐസ്‌ക്രീം, ഫാന്‍കോഡ്, ഡോളിവുഡ് പ്ലേ, ഷോര്‍ട് ടിവി, രാജ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഉള്ളടക്കത്തിന്റെസമൃദ്ധമായ നിരയും വരിക്കാര്‍ക്ക് ആസ്വദിക്കാനാകും.

TAGS: KCCL | OTT PLAY |