സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പുരസ്‌കാരം എളനാട് മില്‍ക്കിന്

Posted on: March 4, 2024

തൃശൂര്‍ : ജില്ലയിലെ ഉത്പാദന രംഗത്ത്, മികച്ച സംരംഭത്തിനുള്ള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പുരസ്‌കാരം എളനാട് മില്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിനു ലഭിച്ചു. ജില്ലയിലെ മികച്ച നൂറില്‍പരം വ്യവസായ യൂണിറ്റുകളില്‍ നിന്നും വിവിധമാനദണ്ഡങ്ങള്‍ ഉപയോഗിച്ച്, വിദഗ്ധ സമിതിയാണ്, മീഡിയം കാറ്റഗ
റിയില്‍ എളനാട് മില്‍ക്കിനെ തെരഞ്ഞെടുത്തത്.

വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി.രാജീവില്‍ നിന്ന് എളനാട് മില്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ കെ. എം. സജീഷ് കുമാര്‍ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ എഎസ്, വാണിജ്യ വകുപ്പ് സെക്രട്ടറിഎ പി എം മുഹമ്മദ് ഹാനിഷ് ഐഎ എസ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരി കിഷോര്‍ ഐ എ എസ്, ആനി തോമസ് ഐ എ എസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

2018 ല്‍ തൃശൂര്‍ ജില്ലയിലെ എളനാട് ഗ്രാമത്തില്‍ സ്ഥാപിതമായ എളനാട് മില്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ്, അതിനൂതന വിദേശ നിര്‍മ്മിത സാങ്കേതിക വിദ്യകളും മെഷിനറികളും ഉപയോഗിച്ചാണ്, ഗുണമെന്മയേറിയ പാലും മറ്റു പാലുത്പന്നങ്ങളും നിര്‍മിക്കുന്നത്. അറുപതില്‍ അധികം ഉത്പന്നങ്ങള്‍ ആണ് പ്ലാന്റില്‍ നിന്നും ദിനംപ്രതി വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലും പോര്‍ട്ട് ബ്ലയറിലും എളനാട് ഉത്പന്നങ്ങള്‍ ലഭ്യമാണ്, ദോഹ, ഖത്തര്‍, ഒമാന്‍, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും എളനാട് ഉത്പന്നങ്ങളുടെ വിതരണമുണ്ട്.