ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ വൈസര്‍ എഐക്ക് 5,00,000 ഡോളര്‍ ഏഞ്ചല്‍ ഫണ്ടിംഗ്

Posted on: January 30, 2024

കൊച്ചി : ഉപഭോക്തൃ സേവനരംഗത്ത് വിസ്മയിപ്പിക്കുന്ന പുരോഗതി വാഗ്ദാനം ചെയ്യുന്ന ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമായ വൈസര്‍ എഐക്ക് 5,00,000 ഡോളര്‍ ഏഞ്ചല്‍ ഫണ്ടിംഗ് ലഭിച്ചു. ഐഐടി ഐഐഎം പൂര്‍വ വിദ്യാര്‍ഥികളും സംരംഭകരുമായ സിരീഷ് കൊസരാജുംരാജേഷ് പടിഞ്ഞാറേ മഠവും സ്ഥാപിച്ച വൈസര്‍ എഐ ബംഗളൂരു, കൊച്ചി ഇന്‍ഫോപാര്‍ക്ക് എന്നിവ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

അപ്‌സ്പാര്‍ക്‌സ് ക്യാപിറ്റല്‍ ബംഗളൂരു, കേരള ഏഞ്ചല്‍ നെറ്റ് വര്‍ക്ക് പ്രസിഡന്റ് രവീന്ദ്രനാഥ്കമ്മത്ത്, മെറ്റാ, ആമസോണ്‍,ഇന്‍ട്യൂട്ട് എന്നിവയുടെ എക്‌സിക്യൂട്ടിവുകള്‍, ആസ്പയര്‍ ഗ്രൂപ്പ്, ഹാര്‍മണികെയേഴ്‌സ് മെഡിക്കല്‍ ഗ്രൂപ്പിന്റെ സിഎംഒ നിതീഷ് കൊസരാജു എന്നിവര്‍ ചേര്‍ന്നാണ് ഫണ്ടിംഗ് നല്‍കുന്നത്.

വൈസര്‍ എഐയുടെ പ്രധാന ഉത്പന്നമായ സി എക്‌സ് ഹബ്, ഉപഭോക്തൃ സേവന രംഗത്ത് നിര്‍മിത ബുദ്ധിയും ഓട്ടൊമേഷനും പ്രയോജനപ്പെടുത്തും, ഉപഭോക്തൃ സേവന ആവശ്യങ്ങള്‍ വിശകലനം ചെയ്യുക, പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹരിക്കുക, സങ്കീര്‍ണമാവുന്നത് തടയുക എന്നിവയാണ് സി എക്‌സ് ഹ
ബ്ബിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി വികസിപ്പിച്ച വൈസര്‍ ഏജന്റ് അസിസ്റ്റ്‌സേവനങ്ങളുടെ ആഴത്തിലുള്ള വിശകലനവും മുന്‍കാലത്തെ പ്രസക്തമായ സേവനവിവരങ്ങളും നല്‍കും.

പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ഇമെയിലുകള്‍ സ്വയമേവ ഡ്രാഫ്റ്റ് ചെയ്യാനും വൈസര്‍ ഏജന്റ് അസിസ്റ്റിന് കഴിയും. മറ്റൊരു സവിശേഷതയായ വൈസര്‍ ഓട്ടൊ സോള്‍വിന് പ്രശ്‌ന പരിഹാരം ഓട്ടൊമേറ്റ് ചെയ്ത് സര്‍വീസ് ഏജന്റുമാര്‍ക്കുള്ള ജോലിഭാരം 45% വരെ കുറയ്ക്കാന്‍ സാധിക്കും.

ഏഞ്ചല്‍ ഫണ്ടിങ് പ്ലാറ്റ്‌ഫോമിന്റെ വികസനത്തിന് വേഗത കൂട്ടാനും വിപണി വിപുലീകരിക്കാനും സഹായകരമാവുമെന്ന് വൈസര്‍ സഹസ്ഥാപകന്‍ സിരീഷ് കൊസരാജു പറഞ്ഞു. ഉപഭോക്തൃഗത്തിന്റെ ഭാവിക്കുള്ള ഫണ്ടിങ്ങാണിതെന്ന് അപ്‌സാര്‍ക്‌സ് ക്യാപിറ്റല്‍ സ്ഥാപക പങ്കാളിയായ മുഹമ്മദ് ഫറാസ് പറഞ്ഞു.

TAGS: Wizr.ai |