കേരള പ്ലാസ്റ്റേഷന്‍ എക്‌സ്‌പോ 20 മുതല്‍ 22 വരെ

Posted on: January 16, 2024

സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് തോട്ടം മേഖലയുടെ സമഗ്ര വളര്‍ച്ചയും മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ക്ക് പുതിയ വിപണിയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കേരള പ്ലാസ്റ്റേഷന്‍ എക്‌സ്‌പോ 20 മുതല്‍ 22 വരെ കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും.

20ന് പകല്‍ 11ന് വ്യവസായമന്ത്രി പി രാജീവ് പ്രദര്‍ശനം ഉദ്ഘാടനം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്ലാന്റേഷനുകള്‍, ഈമേഖലയ്ക്കുള്ള ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിവിധ ഉത്പ്പന്നങ്ങളുടെയും വിതരണക്കാര്‍, തോട്ടം മേഖലയിലെ വിനോദസബാരം ഉള്‍പ്പെടെയുള്ള സേവനദാതാക്കള്‍ തുടങ്ങിയവരുടെയും തോട്ടം മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്റ്റാളികള്‍ പ്രദര്‍ശനത്തിലുണ്ടാകും. ഈമേഖലയിലെ സാംകോക്കായി ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.