കുടുംബശ്രീ ബ്രാന്‍ഡ് കറിപ്പൊടികളും ഫ്‌ളോര്‍മില്‍ ഉല്‍പ്ന്നങ്ങളും വിപണിയിറക്കുന്നു

Posted on: January 10, 2024

മലപ്പുറം : കുടുംബശ്രീ ബാന്‍ഡ് കറിപ്പൊടികളും ഫ്‌ളോര്‍മില്‍ ഉല്‍പ് ന്നങ്ങളും വിപണിയിലേക്ക്. സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ 11.30ന് മലപ്പുറം റോസ് ഓഡിറ്റോറിയത്തില്‍ മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. ജില്ലയിലെ 28 യൂണിറ്റുകളിലെ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് കറി പൗഡറുകളും അരിപ്പൊടി, പുട്ടുപൊടി തുടങ്ങിയവയുമാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുക.

ബ്രാന്‍ഡിംഗ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനും വിപണനത്തിനും ജില്ലാതലത്തില്‍ കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കുടുംബശ്രീഔറ്റുകള്‍ വഴിയും ഹോംഷോപ് വഴിയുമാണു വില്പന. രണ്ടാംഘട്ടത്തില്‍ വിതരണക്കാരുമായി കരാറിലേര്‍പ്പെട്ട് ജില്ലയിലെമുഴുവന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും കുടുംബശ്രീ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വിപണനം നടത്തും. ഓണ്‍ലൈന്‍ വില്‍പനയും ലക്ഷ്യമിടുന്നുണ്ട്.