ഹരിതകര്‍മ സേനയുമായി സഹകരിക്കാത്തവരില്‍ നിന്ന് യുസര്‍ ഫീ ശേഖരിക്കാന്‍ ശുചിത്വമിഷന്‍

Posted on: January 2, 2024

തിരുവനന്തപുരം : അജൈവ മാലിന്യ ശേഖരണത്തില്‍ ഹരിതകര്‍മ സേനയുമായി
സഹകരിക്കാത്തവരില്‍ നിന്ന് യുസര്‍ ഫീ ശേഖരിക്കാന്‍ ശുചിത്വമിഷന്‍ ജില്ലാ ഏകോപന സമിതിയോഗത്തിന്റെ തീരുമാനം. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണത്തില്‍ 31 തദ്ദേശസ്ഥാപനങ്ങളില്‍ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം 50 ശതമാനത്തില്‍ താഴെയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് യുസര്‍ഫി ശേഖരിക്കാന്‍ തീരുമാനിച്ചത്.

യുസര്‍ ഫീ പെന്റിങ്ങുള്ള വിടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വസ്തു നികുതി നോട്ടീസിനൊപ്പം യൂസര്‍ഫി പെന്റിംഗ് കൂടി കാണിച്ച് നോട്ടീസ് നല്‍കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

ഓഡിറ്റോറിയങ്ങളിലും കാറ്ററിംഗ് ഏജന്‍സികളിലും നിരോധിത ഉത്പ്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയാന്‍ ബോധവല്‍ക്കരണം നടത്തും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിന് മിനി എംസിഎഫ് സജ്ജീകരിക്കും.