മില്ലറ്റുകള്‍ ഉപയോഗിച്ച് വിഭവങ്ങള്‍ ഒരുക്കി : റെക്കോര്‍ഡ് നേട്ടത്തില്‍ കുടുംബശ്രീ

Posted on: December 30, 2023

കൊച്ചി : പായസം മുതല്‍ ബിരിയാണി വരെ ആരോഗ്യപ്രദമായ മില്ലറ്റുകള്‍ ഉപയോഗിച്ച് 501 വിഭ
വങ്ങള്‍ ഒരുക്കി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് നേട്ടവുമായി കുടുംബശ്രീ. രാജ്യാന്തര മില്ലറ്റ്
വര്‍ഷത്തിന്റെ ഭാഗമായി ഔഷധ ഗുണങ്ങളുള്ള ചെറുധാന്യങ്ങളുടെ ഉപയോഗം പൊതുജനങ്ങളി
ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയംമൈതാനത്തെ ദേശീയ സരസ്‌മേളയില്‍ പരിപാടി സംഘടിപ്പിച്ചത്.

റാഗി, ചാമ,കമ്പ്, തിന, കുതിര വാലി, പനി വര്‍ഗ്, മണി ചോളം തുടങ്ങിയവ ഉപയോഗിച്ചു നിര്‍മി
ച്ച വിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. മധുര പലഹാരങ്ങള്‍, സാലഡ്, ബിരിയാണി, കു
ക്കീസ്, ശീതള പാനീയങ്ങള്‍, ഷേക്ക്, പ്രഭാത ഭക്ഷണ വിഭവങ്ങള്‍, നൂഡില്‍സ്, ബര്‍ഗര്‍ തുട
ങ്ങിയ ഭക്ഷണങ്ങള്‍ ചെറുധാന്യങ്ങളില്‍ ഒരുക്കി നിത്യഭക്ഷണത്തില്‍ ഉപയോഗിക്കാമെന്ന അവ
ബോധം സൃഷ്ടിക്കുന്നതായിരുന്നു പ്രദര്‍ശനം.

അട്ടപ്പാടി ജന്റര്‍ ട്രൈബല്‍ അയല്‍ക്കൂട്ടം അംഗങ്ങളും ന്യൂട്രിഷന്‍, ഹെല്‍ത്ത് ആന്‍ഡ് വാഷ്) പരിപാടി നടക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെനേതൃത്വത്തിലാണു മില്ലറ്റ് വിഭവങ്ങള്‍ ഒരുക്കിയത്. കുടുംബശ്രീയുടെ പാചക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് ഐഫത്തിലെ പാചക വിദഗ്ധര്‍ നേതൃത്വം നല്‍കി.

കുക്കീസ്, ചോക്ലേറ്റ് ബോള്‍, മടക്കു ബോളി, പായസം, കൊഴുക്കട്ട, പിടി, മധുരസേവ, ചിക്കന്‍
തിന റോള്‍, തിന റാഗി ഷവര്‍മ, സ്പ്രിംഗ് റോള്‍ തുടങ്ങി 501 വിഭഇന്ത്യവങ്ങളാണ് ഒരുക്കിയത്. പ്രദര്‍ശനശേഷം പൊതുജനങ്ങള്‍ക്ക് മില്ലറ്റ് വിഭവങ്ങളുടെ അറിയാനുള്ളഅവസരവും ഒരുക്കി.