സപ്ലൈകോ ക്രിസ്മസ് പുതുവത്സര ചന്തകള്‍ ഇന്ന് മുതല്‍

Posted on: December 21, 2023

തിരുവനന്തപുരം :• സപ്ലൈകോയുടെ ക്രിസ്മസ് – പുതുവത്സര ചന്തകള്‍ ഇന്ന് ആരംഭിക്കും. 30 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ചന്തകള്‍ സംഘടിപ്പിക്കുന്നത്.

ക്രിസ്മസ് ചന്തകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ വ്യാപാരികളുമായി ചര്‍ച്ചനടത്തി ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ നോണ്‍ സബ്‌സിഡി സാധനങ്ങളും 5 മുതല്‍ 30 ശതമാനംവരെ വിലക്കുറവില്‍ ലഭിക്കും. കൂടാതെ, ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവില്‍ വില്‍പന നടത്തും.