കേരളത്തിന് ദേശീയ ഊര്‍ജകാര്യക്ഷമതാ പുരസ്‌കാരം

Posted on: December 15, 2023

തിരുവനന്തപുരം : ദേശീയ ഊര്‍ജകാര്യക്ഷമതാ പുരസ്‌കാരം കേരളത്തിന്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഊര്‍ജകാര്യക്ഷമതാ വിലയിരുത്തുന്ന ദേശീയ ഊര്‍ജകാര്യക്ഷമത സൂചികയില്‍ ഗ്രൂപ്പ് രണ്ട് വിഭാഗത്തിലാണ് കേരളം ഉള്‍പ്പെടുന്നത്.

ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്റ്റര്‍ ഡോ. ആര്‍. ഹരികുമാര്‍ ഏറ്റുവാ77.5 പോയിന്റുമായി ഈ വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 83.5 പോയിന്റുമായി ആന്ധ്രാപ്രദേശ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

കാര്‍ഷികരംഗം, വൈദ്യുത വിതരരംഗം, ഗതാഗതം, വ്യവസായി കരംഗം, ഗാര്‍ഹികരംഗം എന്നീമേഖലകളിലെ ഊര്‍ജകാര്യക്ഷമതാ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചത്.