വീര്‍ഹെല്‍ത്ത് കെയറിന് ആഫ്രിക്കയിലേക്ക് കയറ്റുമതി ഓര്‍ഡര്‍

Posted on: October 31, 2023

കൊച്ചി : ആയുര്‍വേദിക്, ഹെര്‍ബല്‍,പേഴ്‌സണല്‍ കെയര്‍ വ്യാപാര രംഗത്ത് മുന്‍നിരയിലുള്ള വീര്‍ഹെ
ല്‍ത്ത് കെയര്‍ ലിമിറ്റഡിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് 1.36 കോടി രൂപയുടെ കയറ്റുമതി ഓ
ര്‍ഡര്‍ ലഭിച്ചു.

ഉഗാണ്ടയിലെ വിഷന്‍ ഇംപെക്‌സ് ലിമിറ്റഡില്‍ നിന്നാണ് വിവിധ ഉത്പന്നങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ച
ത്. അടുത്ത മൂന്ന് മാസത്തിനകം ഈ ഉത്പന്നങ്ങളുടെ കയറ്റുമതി പൂര്‍ത്തിയാക്കും. പ്രധാനമായും ഫ്രഷ്
അപ് റെഡ് ജെല്‍, വൈഡെന്റ് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകളാണ് വീര്‍ഹെല്‍ത്ത് കെയര്‍ കയറ്റുമതി ചെ
യ്യുന്നത്. നൂറിലേറെ ഹെര്‍ബല്‍, ആയുര്‍വേദ സൗന്ദര്യവര്‍ധക, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് ക
മ്പനി പുറത്തിറക്കുന്നത്.

കമ്പനിയുടെ ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ ആയുവീറിനും മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. മികച്ച വളര്‍ച്ച ലക്ഷ്യമിടുന്ന കമ്പനി തങ്ങളുടെ മൂലധന ഓഹരി 31 കോടി രൂപയായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. നിലവിലെ ഓഹരി ഉടമകള്‍ക്ക് 1:1 അനുപാതത്തില്‍ 99,99,238 ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നതിനും കമ്പനി ബോര്‍ഡ് ഒഫ് ഡയറക്‌റ്റേഴ്‌സ് അനുമതി നല്‍കിയിട്ടുണ്ട്.