റെന്റ് എ ബൈക്ക് പദ്ധതി

Posted on: October 11, 2023

തിരുവനന്തപുരം : റെന്റ് എ കാര്‍ പദ്ധതിപോലെ ബൈക്ക് വാടകയ്ക്ക് കൊടുക്കുന്ന റെന്റ് എ ബൈക്ക് പദ്ധ
തിക്കും മോട്ടര്‍ വാഹനവകുപ്പ് ലൈസന്‍സ് നല്‍കും.

ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഇലക്ട്രിക് മോട്ടര്‍ ഇത്തരത്തില്‍ റെന്റ് എ മോട്ടര്‍ സൈക്കിള്‍ പദ്ധതിയും ലൈസന്‍സും നല്‍കിയിരുന്നത്. മറ്റ് ഇന്ധനം ഉപയോഗിക്കുന്ന ബൈക്കുകള്‍ക്കും ഇനിമുതല്‍ ലൈസന്‍സ് നല്‍കും.

ലൈസന്‍സ് ലഭിക്കാന്‍ 5 ബൈക്കുകളില്‍ കൂടുതല്‍ വേണം. ദിവസ വാടകയ്ക്കും മണിക്കൂര്‍ വാടകയ്ക്കും നല്‍കാമെന്നതാണു വ്യവസ്ഥ. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനുള്ള ഒട്ടേറെ അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു.