ജെം പോര്‍ട്ടല്‍ കേരളത്തില്‍ അടിത്തറ വിപുലമാക്കുന്നു

Posted on: October 7, 2023

കൊച്ചി : ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ദേശീയ പൊതു സംഭരണ പോര്‍ട്ടലായ ജെം (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ്), കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനുമായി (കെഎസ്എസ്
ഐഎ) ധാരണാപത്രം (എംയു) ഒപ്പുവച്ചു. ജെമ്മിന്റെ കേരളത്തിലെ വിപണന അടിത്തറ വിപുലപ്പെടുത്താനാണ് ധാരണ. കളമശേരി കെഎസ്എസ്‌ഐഎ ഭവനില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രം,
ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്‌പ്ലേസ് അഡീഷണല്‍ സിഇഒ പ്രകാശ് മിറാനി, ഗവണ്‍മെന്റ് ഇ
മാര്‍ക്കറ്റ്‌പ്ലേസ് ഡെപ്യൂട്ടി സിഇഒ എ.വി. മുരളീധരന്‍, കെഎസ്എസ്‌ഐഎ പ്രസിഡന്റ് എ.
നിസാറുദ്ദീന്‍, ജനറല്‍ സെക്രട്ടറി പി.ജെ. ജോസ് എന്നിവര്‍ പകെടുത്തു.

കേരളത്തില്‍ നിന്നുള്ള കൂടുതല്‍ വില്പ്പനക്കാരെ ജെംപോര്‍ട്ടലില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും, ജെമ്മില്‍ അംഗങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള കെഎസ്എസ് ഐഎയുടെ ശ്രമങ്ങളും ഇനി
സജീവമാകും. ചെറുകിട വ്യവസായങ്ങള്‍ക്കായി ജെമ്മുമായി ബന്ധപ്പെട്ട് ശേഷി വികസനത്തിനായുള്ള ശില്പശാലകളും പരിശീലന പരിപാടികളും സംയുക്തമായി നടത്തും. സുതാര്യവും ഉള്‍ക്കൊള്ളുന്നതും
കാര്യക്ഷമവുമായ പൊതു സംഭരണ പ്ലാറ്റ്‌ഫോമിന്റെ പ്രയോജനം കേരളത്തിലെ എംഎസ്ഇകള്‍ പ്രയോജനപ്പെടുത്തുമെന്നാണ് ജെം പ്രതീക്ഷിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സംരംഭങ്ങളില്‍ സഹകരിക്കാനും ഈപങ്കാളിത്തം സഹായിക്കും.

കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റ് വകുപ്പുകള്‍, പൊതുമേഖലാ യൂണിറ്റുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്കായുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വൈവിധ്യമാര്‍ന്ന വിപണന
ആവശ്യങ്ങള്‍ ജെം നിറവേറ്റുന്നു. എംഎസ്എംഇ യൂണിറ്റുകളുടെ പ്രോത്സാഹനത്തിനും
ക്ഷേമത്തിനും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അസോസിയേഷനാണ് കെ
എസ്എസ്‌ഐഎ. ജെം പോര്‍ട്ടല്‍ ആരംഭിച്ച2016 മുതല്‍ കേരള സര്‍ക്കാര്‍സ്ഥാപനങ്ങള്‍ 1,500 കോടി രൂ
പയുടെ സംഭരണം നടത്തി.

കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളില്‍ 850 കോടി രൂപ സംഭാവന ചെയ്തു. ജെം പോര്‍ട്ടലില്‍കാറ്റലോഗുകള്‍ അപ്ലോഡ് ചെയ്യുകയും ഓര്‍ഡറുകള്‍ സുരക്ഷിതമാക്കുകയും ചെയ്ത2,500ലധികം സജീവ വില്‍പ്പനക്കാര്‍ സംസ്ഥാനത്തുണ്ട്