ഐസിആര്‍ടി ഇന്ത്യയുടെ ഗോള്‍ഡ് പുരസ്‌കാരം ഉത്തരവാദിത്ത ടൂറിസം മിഷന്

Posted on: October 2, 2023

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം (ഐസിആര്‍ടി) ഇന്ത്യയുടെ ഈ വര്‍ഷത്തെ ഗോള്‍ഡ് പുരസ്‌കാരം കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന് (ആര്‍ടി മിഷന്‍).

പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണി
ച്ചാണ് പുരസ്‌കാരം. നവംബറില്‍ ലണ്ടനില്‍ നടക്കുന്ന ഗ്ലോബല്‍ റെസ്‌പോണ്‍സിബിള്‍ ടൂറി
സം പുരസ്‌കാരത്തിന് മത്സരിക്കാനുള്ള അര്‍ഹതയും ഈ നേട്ടത്തിലൂടെ ഉത്തരവാദിത്തടൂറിസം മിഷന് ലഭിച്ചു.

സംസ്ഥാന ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് ഉത്തരവാദിത്ത ടൂറിസം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഇതൊരു ആഗോള മാതൃകയാണെന്നും ടൂറിസം മന്ത്രിപി.എ. മുഹമ്മദ് റിയാസ് പറ
ഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കാര്‍ഷിക ടൂറിസം പ്രവ
ര്‍ത്തനമായ കേരള അഗ്രി ടൂറിസം നെറ്റ്വര്‍ക്ക്, പ്രാദേശിക ഭക്ഷണം ടൂറിസ്റ്റുകള്‍ക്കായി ഒരുക്കുന്ന എക്‌സ്ീരിയന്‍സ് എനിക്ക്‌സിന്‍ പ്രോജക്റ്റ്, പരമ്പരാഗത തൊഴില്‍ കലാപ്രവര്‍ത്തനങ്ങള്‍, രുചി വൈവിധ്യ
ങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍ എന്നിവ പ്രമേയമാക്കുന്ന എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം പാ
ക്കേജുകള്‍, പ്രാദേശിക കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം
ഒരുക്കല്‍, തദ്ദേശീയ ജനസമൂഹത്തിനായുള്ള പരിശീലന പരിപാടികള്‍, തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പുരസ്‌കാര
ത്തിനായി പരിഗണിച്ചു.

ബിഎല്‍ടിഎം സംഗമത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ലീലാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ യുനെസ്‌കോ ഫോര്‍ ഇന്ത്യ, നേപ്പാള്‍, മാല്‍ദീവ്‌സ്, ഭൂട്ടാന്‍ ആന്റ് ബംഗ്ലാദേശ് നാഷണല്‍ പ്രോഗ്രാം
ഓഫിസര്‍ (കള്‍ച്ചറല്‍) അന്‍കുഷ് സേട്ടില്‍ നിന്നും സംസ്ഥാന ആര്‍ടി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

സ്ത്രീശാക്തീകരണവും പ്രാദേശിക സമൂഹത്തിന്റെയും പ്രാദേശിക ഉത്പന്നങ്ങളുടെയുംസാമ്പത്തിക പുരോഗതിയും ലക്ഷ്യമിട്ട് ആര്‍ടി മിഷന്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറികെ. ബിജു അറിയിച്ചു. പ്രാദേശിക സമൂഹത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ സജീവ പങ്കാളി
ത്തം ഉറപ്പാക്കുന്ന നൂതന സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ഇതുപോലുള്ള പുരസ്‌കാരങ്ങള്‍പ്രോത്സാഹനമാകുമെന്ന് സംസ്ഥാന ടൂറിസം ഡയറക്റ്റര്‍ പിബി. നൂഹ് പറഞ്ഞു.