ലോക കോഫി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സ്‌പൈസസ് ബോര്‍ഡ്

Posted on: September 29, 2023

കൊച്ചി : ബെംഗളൂരുവില്‍ നടന്ന ലോക കോഫി കോണ്‍ഫറന്‍സിന്റെ ഭാഗമായി സ്‌പൈസസ് ബോര്‍ഡ്. ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി സംഘടിപ്പിച്ച കോഫി കോണ്‍ഫറന്‍സ് ആദ്യമായാണ് ഏഷ്യയില്‍ നടന്നത്.

സ്‌പൈസസ് ബോര്‍ഡ് സ്ഥാപിച്ച അത്യാധുനിക പ്രദര്‍ശന വേദി, സുഗന്ധവ്യഞ്ജനങ്ങളിലെ മൂല്യവര്‍ദ്ധനവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന മേഖലയിലെ സംരംഭകരുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.

ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍ (ഐ.സി.ഒ), കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കര്‍ണാടക ഗവണ്‍മെന്റ്, കോഫി വ്യവസായികള്‍ എന്നിവരുടെ സഹകരണത്തോടെ നടന്ന കോഫി കോണ്‍ഫറന്‍സ് 4 ദിവസം നീണ്ടു നിന്നു. സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ ഐ എഫ് എസ്, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. എ ബി രമശ്രീ മറ്റ് അംഗങ്ങളും സ്‌പൈസസ് ബോര്‍ഡിനെ പ്രതിനിധീകരിച്ചു.