വാര്‍ഡ് വിസാര്‍ഡ് എആന്‍ഡ്എസ് പവറുമായി ദീര്‍ഘകാല കരാര്‍ ഒപ്പിട്ടു

Posted on: August 22, 2023

കൊച്ചി : ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യയിലെ  ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ്, കമ്പനിയുടെ ഇവി അനുബന്ധ ക്ലസ്റ്റര്‍ സ്ഥാപിക്കാനുള്ള കാഴ്ചപ്പാടില്‍ എആന്‍ഡ്എസ് പവറുമായി ദീര്‍ഘകാല ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍ (ഒഇഎം) കരാര്‍ ഒപ്പിട്ടു. അത്യാധുനിക നെക്സ്റ്റ്ജെന്‍ ലിഥിയം-അയണ്‍ സെല്‍ സാങ്കേതികവിദ്യയുടെ ഗവേഷണം, നവീകരണം, വികസനം എന്നിവ ലക്ഷ്യമിട്ടാണ് പ്രമുഖ ടെക്നോളജി ദാതാക്കളായ എആന്‍ഡ്എസ് പവറുമായി കരാറൊപ്പിട്ടത്. ജോയ് ഇ-ബൈക്കിനെ ഗുജറാത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഇവി അനുബന്ധ ക്ലസ്റ്ററാക്കി മാറ്റുന്നതിലും ഈ കരാര്‍ നിര്‍ണായക പങ്ക് വഹിക്കും.

സിംഗപ്പൂരിലെ വാര്‍ഡ്വിസാര്‍ഡിന്റെ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ലിഥിയം-അയണ്‍ സെല്‍ റിസര്‍ച്ച് സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തിനും വികസനത്തിനുമൊപ്പം, സംയുക്ത സാങ്കേതിക കണ്ടുപിടിത്തത്തിനും ഈ സഹകരണം പ്രാധാന്യം നല്‍കും. ഉത്പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിലും ഉയര്‍ന്ന നിലവാരമുള്ള നെക്സ്റ്റ്ജെന്‍ ലിഥിയം-അയണ്‍ സെല്ലുകളുടെ കാര്യക്ഷമമായ വിതരണം ലളിതമാക്കുന്നതിലും ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കും. വാര്‍ഡ് വിസാര്‍ഡിന് ഇന്ത്യയില്‍ ഉല്‍പ്പാദന ശേഷി വിപുലീകരിക്കാന്‍ സഹായിക്കുന്ന ഒരു സംയോജിത പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായവും എആന്‍ഡ്എസ് പവര്‍ നല്‍കും.

കമ്പനിയുടെ അത്യാധുനിക പ്രൊഡക്ഷന്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ലിഥിയം-അയണ്‍ സെല്ലുകള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) സര്‍ട്ടിഫിക്കേഷന്‍ വിജയകരമായി നേടിയിരുന്നു. വാര്‍ഡ്വിസാര്‍ഡ് ലിഥിയം-അയണ്‍ സെല്ലുകളുടെ മികച്ച ഗുണനിലവാരം, വിശ്വാസ്യത, വ്യവസായ മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ സര്‍ട്ടിഫിക്കേഷന്‍.

വൈദ്യുത വാഹന വ്യവസായത്തില്‍ നവീകരണത്തിനും സാങ്കേതിക മുന്നേറ്റത്തിനുമുള്ള തങ്ങളുടെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് എആന്‍ഡ്എസ് പവറുമായുള്ള തങ്ങളുടെ സഹകരണമെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.