വള്ളംകളി ആശയമാക്കിയുള്ള നെയ്ത്തിന് ഡിഎന്‍എ പാരിസ് ഡിസൈന്‍ അവാര്‍ഡ്

Posted on: July 11, 2023

ആലപ്പുഴ : കേരളത്തിന്റെ വള്ളംകളി ലോകപ്രശസ്ത ഡിസൈന്‍ മേളയായ ഡിഎന്‍എ പാരിസ് ഡിസൈന്‍ അവാര്‍ഡ്. പച്ചയുംമഞ്ഞയും നിറത്തിലുള്ള പരവതാനിയില്‍ കേരളത്തിന്റെ തനതു വള്ളംകളി ആലേഖനം ചെയ്തതിനാണു പ്രകൃതി സൗഹൃദ ഡിസൈന്‍ വിഭാഗത്തിലെ പുരസ്‌കാരം ലഭിച്ചത്.

ചേര്‍ത്തലയിലെ ബൈ എക്‌സ്ട്രാ വീവ്‌സ്’ എന്നബാന്‍ഡ് നിര്‍മിച്ച പ്രകൃതി ദത്ത പരവതാനികളിലൊന്നായിരുന്നു ഇത്. മഡഗാസ്‌ക്കറില്‍ നിന്നുള്ള സീസൈല്‍ ചെടിയുടെ നാരുകള്‍കൊണ്ടാണു പരവതാനി നിര്‍മിച്ചത്. പരവതാനിക്കു പൂര്‍ണതയ്ക്കായി വള്ളംകളിയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ചകള്‍ നടത്തി.

വള്ളത്തിലെ തുഴകളും അവയുണ്ടാക്കുന്ന ഓളവും താളവുമെല്ലാം പരവതാനിയില്‍ ആലേഖനം ചെയ്യാനായെന്നു നെയ്ത്ത് ഉടമ ശിവന്‍സന്തോഷ് പറഞ്ഞു. ചേര്‍ത്തലയിലെ നിര്‍മാണ യൂണിറ്റില്‍ ഏകദേശം 30 ജീവനക്കാര്‍ ചേര്‍ന്നാണു പരവതാനി നിര്‍മിച്ചത്.

വള്ളംകളി ആശയമാക്കിയുള്ള പരവതാനിയുടെ കൂട്ടം 8 മാസം മുന്‍പാണു നിര്‍മിച്ചത്. 6 മാസം മുന്‍പു പുറത്തിറക്കി. ‘എല്ലെ ഡെകോ ഇന്റര്‍നാഷനല്‍ ഡിസൈന്‍ അവാര്‍ഡിനും’ ഈ പരവതാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലീഡ് ഡിസൈനര്‍ ജാമിയ ജോസഫാണു സമ്മാനാര്‍ഹമായ പരവതാനി ഡിസൈന്‍ ചെയ്തത്.