കുന്നുകരയില്‍ നിന്നുള്ള ഖാദി ഷര്‍ട്ടുകള്‍ പാപ്പിലിയോ ഇന്നുമുതല്‍ വിപണിയില്‍

Posted on: July 10, 2023

കൊച്ചി : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കുന്നുകര പഞ്ചായത്തിലെ നെയ്ത്ത് യൂണിറ്റില്‍ നിന്നുള്ള പുതിയ ഖാദി ഷര്‍ട്ട് ഇന്ന് മുതല്‍ വിപണിയില്‍. ‘പാപ്പിലിയോ’ എന്ന ബ്രാന്‍ഡിലാണ് കുന്നുകര ഫെയിം ഖാദി ഷര്‍ട്ടുകള്‍ പുറത്തിറക്കന്നത്.

‘ഖാദി പഴയ ഖാദിയല്ല’ എന്ന ക്യാംപെയ്‌നിന്റെ ഭാഗമായി ഏറ്റെടുത്തപദ്ധതികളുടെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് ഷര്‍ട്ടുകള്‍ വിപണിയിലിറക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷന്‍ ടെക്‌നോളജി കേരളയുമായി സഹകരിച്ചാണ് പുതിയ ഡിസൈന്‍ വസ്ത്രങ്ങളുടെ രൂപകല്‍പ്പന. 900 രൂപ മുതല്‍ വ്യത്യസ്ത വിലകളില്‍ ഷര്‍ട്ട് ലഭ്യമാണ്. 30 ശതമാനം റിബേറ്റും ലഭിക്കും.

കൈ കൊണ്ട് നൂറ്റ്, കൈകൊണ്ട് നെയ്യുന്ന കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങളാണ് ഖാദി യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്നത്, മനോഹരമായ ഡിസൈനില്‍ രൂപകല്പ്പന ചെയ്യുന്നതോടെ പ്രായഭേദമന്യേ വലിയ വിഭാഗത്തെ ആകര്‍ഷിക്കാനാകുമെന്നാണ് ഖാദി ബോര്‍ഡിന്റെ വിലയിരുത്തല്‍, ഖാദി ഷര്‍ട്ടുകള്‍ക്കു പുറമേ പാപ്പിലിയോ ബാന്‍ഡില്‍ തന്നെ ഖാദി ചൂരിദാര്‍, കുഞ്ഞുടുപ്പുകള്‍ തുടങ്ങിയവയും കുന്നുകര യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ഖാദി ബോര്‍ഡിന്റെ 200ല്‍പ്പരം വില്പ്പനശാലകള്‍ വഴിയും ഫ്‌ളിപ്കാര്‍ട്ട് വഴി ഓണ്‍ലൈനായും ഉ
ത്പന്നങ്ങള്‍ വിപണിയിലെത്തിക്കും. പാപ്പിലിയോ ‘കുന്നുകര ഫെയിം’ എന്നാണ് ഉത്പന്നം അറിയപ്പെടുക. ഓണക്കാലത്ത് 150 കോടി രൂപയുടെ വില്പ്പന ലക്ഷ്യമിട്ട് വിവിധ തരം ഉത്പന്നങ്ങളാണ് കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ്‌വിപണിയില്‍ എത്തിക്കുന്നത്. ഡോക്റ്റര്‍മാരുടെയും നഴ്‌സുമാരുടെയും യൂണിഫോം, വിവിധ സേനകയൂണിഫോമുകള്‍ തുടങ്ങിയവയും ഖാദി ബോര്‍ഡ് ഉത്പാദിപ്പിക്കുന്നുണ്ട്.