കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയറിനു തുടക്കമായി

Posted on: July 8, 2023

കൊച്ചി : ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘കേരള ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയര്‍ സംഘടിപ്പിക്കുന്നു. ഇന്നു മുതല്‍ 10 വരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. ഇന്ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

300ഓളം സ്റ്റാളുകളില്‍ ഏറ്റവും പുതിയ ഫാഷനുകളിലുള്ള ആഭരണങ്ങള്‍ അണിനിരത്തും. 4800ഓളം സ്വര്‍ണവ്യാപാരികള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഓണത്തിന് തൊട്ടുമുമ്പുള്ള പ്രദര്‍ശനമായതിനാല്‍ കേരളത്തിലെ സ്വര്‍ണാഭരണ ശാലകള്‍ക്ക് ഓണം പര്‍ച്ചേസ് ചെയ്യുന്നതിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകാതെ ഈ പ്രദര്‍ശനത്തില്‍ നിന്ന് തന്നെ അവര്‍ക്ക് ആഭരണങ്ങള്‍ സെലക്റ്റ് ചെയ്യാനാകും.

സ്വര്‍ണം ഡയമണ്ട്, പ്ലാറ്റിനം, വെള്ളി,അലൈഡ് പ്രൊഡക്റ്റ്‌സ് എന്നിവയുടെ പ്രദര്‍ശനം ഒരുകുടക്കീഴിലാണ് ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനം പൂര്‍ണമായും ബിസിനസ് ബിസിനസ് ആണ്. പ്രദര്‍ശനത്തിന്റെ രണ്ടാമത്തെ എഡിഷനാണിത്. കേരളത്തില്‍ നിന്നും 50ഓളം നിര്‍മാതാക്കള്‍ ഈ ജ്വല്ലറിഷോയില്‍ പങ്കെടുക്കുന്നുണ്ട്.

കേരള ആഭരണങ്ങളുടെ ബ്രാസ്‌പെന്‍ഡ് ജ്വല്ലറി ഷോയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്കുശേഷം സ്വര്‍ണ വ്യാപാര മേഖലയില്‍ യുവ സംരംഭകര്‍ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടക്കും. നാളെ വൈകിട്ട് 3ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാനഷ്യല്‍ കണ്‍വെന്‍ഷന്‍ നടക്കും.

TAGS: KIJF |