മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണയില്‍

Posted on: June 29, 2023

കൊച്ചി : വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനു സൗത്ത് ഇന്ത്യന്‍ ബാങ്കഹീന്ദ്ര ആ
ന്‍ഡ് മഹീന്ദ്രയുമായി ധാരണയിലെത്തി (ഓട്ടോമൊബൈല്‍ വിഭാഗം), മഹീന്ദ്ര ഡിലര്‍മാരുടെ ഫണ്ട് ലഭ്യത
എളുപ്പമാക്കുന്നതിനാണു കരാര്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ പ്രതിനിധീകരിച്ച് സീനിയര്‍ ജനറല്‍ മാനേജരും
ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ്. എസും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ പ്രതിനിധീകരിച്ച് വൈസ്പ്രസിഡന്റും എസ്പിസിയുമായ രാകേഷ് സെന്നും ധാരണാപത്രം കൈമാറി.

”ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത നയത്തിന് അനുസൃതമായാണു കരാര്‍. ഡീലര്‍ ഫിനാന്‍സ് ബിസിന
സ് വിപുലപ്പെടുത്താന്‍ ഈസഖ്യം സഹായകമാകും. ഞങ്ങളുടെ വൈവിധ്യമാര്‍ന്ന ഫിനാന്‍സ് സേവനങ്ങ
ളിലൂടെ ഡീലര്‍മാര്‍ക്കു മികച്ച സാമ്പത്തിക പിന്തുണ ലഭ്യമാക്കാന്‍ കഴിയും. ഈ പരസ്പര സഹകരണം ഡീലര്‍മാര്‍ക്കു വാഹന വില്പ്പന മെച്ചപ്പെടുത്താനും അവസരമൊരുക്കും. ബാങ്കിംഗ്, വാഹന വ്യവസായങ്ങളുടെ ഈ മികച്ച പങ്കാളിത്തം ഈരംഗത്തു പുതിയ മാതൃകസൃഷ്ടിക്കും, സീനിയര്‍ ജനറല്‍ മാനെജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജിഎസ്. എസ്. പറഞ്ഞു.

”ഞങ്ങളുടെ ഡീലര്‍ ശൃംഖലയ്ക്ക് അനുയോജ്യമായ ഫിനാന്‍സിംഗ് പിന്തുണ നല്‍കാന്‍ സൗത്ത് ഇന്ത്യന്‍
ബാങ്കുമായുള്ള പങ്കാളിത്തം സഹായിക്കും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കു മികച്ചസേവനങ്ങള്‍ നല്‍കുന്നതി
ല്‍ സമാനമായ പാരമ്പര്യമുള്ള എസ്‌ഐബിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ
പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എസ്‌ഐബിയുമായി ചേര്‍ന്നു പ്രവര്‍
ത്തിക്കും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വൈസ് പ്രസിഡന്റ് (സെയില്‍സ്, ഓട്ടോമോട്ടീവ്ഡിവിഷന്‍) ബനേശ്വര്‍ ബാനര്‍ജി പറഞ്ഞു.