മരുന്നുത്പ്പാദനം കൂട്ടാന്‍ വ്യവസായവകുപ്പ് സഹായം നല്‍കും : മന്ത്രി പി രാജീവ്

Posted on: May 30, 2023

കൊച്ചി : കൂടുതല്‍ മരുന്നുകള്‍ സംസ്ഥാനത്തുതന്നെ ഉത്പ്പാദിപ്പിക്കേണ്ടതുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവി പറഞ്ഞു. മരുന്നുനിര്‍മാണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ വ്യവസായവകുപ്പ് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഓള്‍കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്സ്റ്റ് അസോസിയേഷന്‍ (എകെസിഡിഎ) ജില്ലാ സുവര്‍ണ ജൂബിലിആഘോഷവും കുടുംബസംഗമവും ബോള്‍ഗാട്ടി ആല്‍ഫ ഹൊറൈസണ്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ആന്റണി തര്യന്‍ അധ്യക്ഷനായി. ആന്റിബയോട്ടിക് മരുന്നുകള്‍ ഡോക്ടറുടെ
കുറിപ്പില്ലാതെ നല്‍കുന്നത് തടയാന്‍ നടപടിയെടുക്കുക, ആശുപത്രി സംരക്ഷണ ബില്ലില്‍ ഫാര്‍മസിസ്റ്റുകളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മന്ത്രിക്ക് നല്‍കി.

ടി ജെ വിനോദ് എം.എല്‍.എ. ഡ്രഗ്‌സ് കണ്‍ട്രോളര്‍ പി എംജയന്‍, അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സന്തോഷ് മാത്യു, അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് എ എന്‍ മോഹന്‍ ജനറല്‍ സെക്രട്ടറി എല്‍ ആര്‍ ജയരാജ്, ട്രഷറര്‍ വി അന്‍വര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വി വി ടോമി, ജില്ലാ സെക്രട്ടറി കെ പി വസുന്ദരാജ്, വൈസ് പ്രസിഡ സുമാരായ എ ടി ലോറന്‍സ്, കെകെ മായന്‍കുട്ടി, ഒ എം അബ്ദുള്‍ ജലീല്‍, ടി ജെ ഏലിയാസ് എന്നിവര്‍ സംസാരിച്ചു.