ഐഐഎ കേരള ചാപ്റ്റര്‍ ഫെമിനാര്‍ക്ക് 23- ഓള്‍ കേരള ജെന്‍ഡര്‍ മീറ്റിന് തുടക്കം

Posted on: May 15, 2023

കൊച്ചി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കേരള ചാപ്റ്റര്‍ ഫെമിനാര്‍ക്ക് 23- ഓള്‍ കേരള ജെന്‍ഡര്‍ മീറ്റിന് തുടക്കം. ഐഐഎ കേരള ചാപ്റ്ററിന്റെ ജെന്‍ഡര്‍ സെല്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്നഫെമിനാര്‍ക്ക് കാക്കനാട് റെക്കാ ക്ലബില്‍ വനിതാ വാശില്‍പി ബൃന്ദാ സോമായ ഉദ്ഘാടനം ചെയ്തു. ഡോ.ആശാലത തമ്പുരാട്ടി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

വാസ്തുവിദ്യയുടെ മുഖ്യധാരയില്‍ സാധാരണയായി ഇടം കണ്ടെത്താത്ത ലിംഗഭേകത്തിന്റെ കാഴ്ചപ്പാടിലൂടെ
തൊഴിലിനെ കാണുകയും അതുമായി ബന്ധപ്പെട്ട ആശങ്കകളും പ്രശ്‌നങ്ങളും മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് ഫെമിനാര്‍ക്കിന്റെ ലക്ഷ്യം. ക്ലാസ് മുറികളില്‍ 65 ശതമാനവും ആര്‍ക്കിടെക്ച്ചറല്‍ സ്ഥാപനങ്ങളില്‍ 75 ശതമാനവും വനിതകളാണെങ്കിലും സ്ഥാപന നടത്തിപ്പില്‍ കേവലം 13 ശതമാനം മാത്രമാ
ണ് വനിതാ പ്രാതിനിധ്യമെന്ന് ഫെമിനാര്‍ക്ക് ചൂണ്ടിക്കാട്ടി. അക്കാദമിക സ്ഥാപനങ്ങളില്‍ എട്ട് ശതമാനത്തില്‍ മാത്രമാണ് വനിതകള്‍ തലപ്പത്തുള്ളത്. എന്നാല്‍ അധ്യാപകരില്‍ 80 ശതമാനവും വനിതകളാണെന്നും സമ്മേളനംവിശദമാക്കി.

ഇന്ത്യയില്‍ തൊഴില്‍ പങ്കാളിത്തത്തില്‍ സ്ത്രീകളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. പൊതുഇടങ്ങളെക്കുറിച്ചുള്ള ഭയമാണ് പല സര്‍വെകളും സ്ത്രീകളുടെ പിന്നോട്ടു പോക്കില്‍ പ്രധാന
കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത്തരം സാഹചര്യത്തില്‍ വനിതകളുടെയും ന്യൂനപക്ഷ ലിംഗങ്ങളുടെയും കാചപ്പാടില്‍ വാസ്തുശില്‍പ്പ വികസിപ്പിക്കുന്നതില്‍ വനിതാആര്‍ക്കിടെക്റ്റുകള്‍ക്ക് വലിയ
പങ്കുവഹിക്കാന്‍ സാധിക്കുമെന്നും സമ്മേളനം വിശദമാക്കി.

കോണ്‍വെര്‍സേഷന്‍സ്, എക്‌സ്പ്രഷന്‍സ്, സെലിബ്രേഷന്‍സ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ഫെമിനാര്‍ക്ക് സംഘടിപ്പിച്ചിരിക്കുന്നത്. അധ്യാപികയും എഴുത്തുകാരിയും വാസ്തുവിദ്യയിലെ വനിതാ പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രഭാഷകയുമായ ആര്‍.മാധവി ദേശായി വിശിഷ്ടാതിഥിയായി. ഉദ്ഘാടന ചടങ്ങില്‍
മോണോലിത ചാറ്റര്‍ജി, ഐഐഎ ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ആസ്മി വാദ്യ, ലാലച്ചന്‍ സക്കറിയ, ഐഐഎ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എല്‍. ഗോപകുമാര്‍, ലത രാമന്‍ എന്നിവര്‍ പങ്കെടുത്തു.