ഔഷധസസ്യ കൃഷിക്കായി വൈദ്യരത്‌നം ഗോത്ര ജനതയുമായി കൈകോര്‍ക്കുന്നു

Posted on: May 13, 2023

തൃശൂര്‍ : ആയുര്‍വേദ ചികിത്സയിലെ നിര്‍ണായക ഘടകമായ ഔഷധ സസ്യങ്ങളുടെ കൃഷിക്കും പരിപാല
നത്തിനുമായി വൈദ്യരത്‌നം ഗ്രൂപ്പ് ഗോത്ര ജനതയുമായി കൈകോര്‍ക്കുന്നു. ഈ സംരംഭത്തിന്റെ ആ
ദ്യപടിയായി വൈദ്യരത്‌നം ഔഷധ ശാലയും, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും, ഷോളയാര്‍ പ
ഞ്ചായത്തിലെ ആദിവാസി കര്‍ഷകരും ത്രികക്ഷി കരാറില്‍ ഒപ്പുവച്ചു. ഗോത്ര ജനതയുടെ ക്ഷേമത്തിനുള്ള
കേന്ദ്ര ആദിവാസിക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ടയുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവച്ചത്.

ദേശീയ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് (നബാര്‍ഡ്) മുഖേന ഷോളയാര്‍ പഞ്ചായത്തിലെ ആദിവാസി
കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുക, ഗുണമേന്മയുള്ള ആയുര്‍വേദ ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യു
ക, വൈദ്യരത്‌നം അവ ബൈ ബാക്ക് ചെയ്യുക വഴി ആദിവാസി കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പുവ
രുത്തുക എന്നിവയാണ് കരാറിലെ മുഖ്യലക്ഷ്യങ്ങള്‍. വൈദ്യരത്‌നം ഗുപ്പിന്റെ സാമൂഹ്യ ഉത്തരവാദിത്തം
(സിഎസ്ആര്‍) നിര്‍വഹണ പദ്ധതിയുടെ ഭാഗമാണ് ത്രികക്ഷി കരാര്‍.

സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്റെ പുതിയ മറ്റേര്‍ണിറ്റി വാര്‍ഡ്, എംഐസിയു
എന്‍ഐസിയു എന്നിവയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കരാറില്‍ ഒപ്പിട്ടത്, വൈദ്യര
ത്‌നം ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഡോ. യദു നാരായണന്‍ മൂസ്, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍
സ്റ്റി ഡോ. വി. നാരായണന്‍, ആദിവാസി കര്‍ഷകരുടെ പ്രതിനിധിപൊന്നി എന്നിവരാണ് കരാറില്‍ ഒ
പിട്ടത്.