വന്‍ വിലക്കുറവുമായി ഒഎന്‍ഡിസി പ്ലാറ്റ്‌ഫോം

Posted on: May 9, 2023

കൊച്ചി : രാജ്യത്തെ ഭക്ഷണ വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും വെല്ലു
വിളിയായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒഎന്‍ഡിസി (ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊ
മേഴ്‌സ്). ഒഎന്‍ഡിസി ഫുഡ് ടെക് പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കളെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം ഭ
ക്ഷണ വിലയിലെ വ്യത്യാസമാണ്.

പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ കൊമേഴ്‌സ് രംഗത്ത് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഒന്നാണ് ഒഎന്‍ഡിസി നെറ്റ്വര്‍ക്ക്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് പോലും വന്‍കിട കമ്പനികള്‍ക്കൊപ്പം പരിഗണനലഭിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഒഎന്‍ഡിസി ഫുഡ് ടെക് പ്ലാറ്റ്‌ഫോം 2022 സെപ്റ്റംബര്‍ മുതല്‍ നിലവിലുണ്ടെങ്കിലും ഈയിടെയാണ് ജനപ്രീതി നേടാന്‍ തുടങ്ങിയത്. ഒഎന്‍ഡിസിയ്ക്ക് പ്രത്യേകമായിഭക്ഷണ വിതരണ ആപ്പ് നിലവിലി
ല്ല. പേടിഎം ആപ്പിലൂടെ ഒഎന്‍ഡിസി വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.

സൊമാറ്റോ, സ്വിഗ്ഗി പോലുള്ളവയുടെ സഹായമില്ലാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഭക്ഷണം നല്‍കാന്‍ റസ്റ്റോറന്റുകളെ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഈ സംവിധാനത്തിലൂടെയുള്ള പ്രതിദിന ഓര്‍ഡര്‍ 10,000 മറികടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റസ്റ്റോറന്റുകള്‍ ഒഎന്‍ഡിസിയുടെ ഭാഗമായിട്ടുണ്ട്. നിലവില്‍ ഇവ എണ്ണത്തില്‍ കുറവാണെങ്കിലും വരും മാസങ്ങളില്‍ കൂടുതല്‍ റസ്റ്റോറന്റുകള്‍ ഇതിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.

 

TAGS: ONDC |