ബജാജ് ഓട്ടോയും ട്രയംഫും കൈകോര്‍ക്കുന്നു

Posted on: April 15, 2023

കൊച്ചി : ട്രയംഫിന്റെ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സെയില്‍സ്, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങളുടെ ചുമതല ബജാജ് ഓട്ടോയ്ക്കുകൈമാറിയതായി ബജാജ് ഓട്ടോ ലിമിറ്റഡും ട്രയംഫ് മോട്ടര്‍ സൈക്കിള്‍സ് ലിമിറ്റഡും സംയു
ക്തമായി പ്രഖ്യാപിച്ചു. ഇരു കമ്പനികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചുള്ള 2020
ലെ പ്രഖ്യാപനത്തെ തുടര്‍ന്നാണിത്.

രാജ്യത്ത് നിലവിലുള്ള 15 ട്രയംഫ് മോട്ടര്‍ സൈക്കിള്‍ ഡീലര്‍ഷിപ്പുകളും ഇനി ബജാജ് ഓട്ടോ കൈകാര്യം ചെയ്യും. ഇടത്തരം ട്രയംഫ് മോട്ടര്‍ സൈക്കിളുകളുടെ ഈ വര്‍ഷം പുറത്തിറക്കുന്ന പുതിയ ശ്രേണി ബജാജിന്റെ പ്ലാന്റില്‍ നിര്‍മിക്കും.

രാജ്യത്തെ ട്രയംഫ് മോട്ടര്‍ സൈക്കിള്‍ ഡീലര്‍ ശൃംഖല വരുന്ന 2 വര്‍ഷത്തിനുള്ളില്‍ 15 നഗരങ്ങളില്‍ നിന്ന് 120 നഗരങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും ഇരു കമ്പനികളും അറിയിച്ചു. 79 രാജ്യങ്ങളിലായി 1.8 കോടി മോട്ടര്‍ സൈക്കിള്‍ വിറ്റഴിച്ച ഇന്ത്യന്‍ ബ്രാന്‍ഡ് ആണ് ബജാജ്.