എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍

Posted on: April 12, 2023

കൊച്ചി : കേരള – അമേരിക്ക പങ്കാളിത്ത സംഗമത്തിന്റെ ഭാഗമായി ഇന്‍ഡോ- അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിത
രണം ചെയ്തു.

ഉത്തരവാദിത്വ നിക്ഷേപങ്ങളിലൂടെ ഉത്തരവാദിത്വ വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ വ്യവസായ നയമെന്ന് രാജീവ് വ്യക്തമാക്കി. കേരളം അമേരിക്ക പങ്കാളിത്ത സംഗമ ലക്ഷ്യമായ സുസ്ഥിര വളര്‍ച്ചാ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന വിഷയവുമായി ബന്ധപ്പെടുത്തിയാണ് മന്ത്രി പുതിയ നയം വ്യക്തമാക്കിയത്.

കൂടുതല്‍ നിക്ഷേപങ്ങളിലുടെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. വ്യവസായങ്ങള്‍ തുടങ്ങാനും മികച്ച രീതിയില്‍ നടത്താനുമുള്ള എല്ലാസൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. തടസങ്ങള്‍ നേരിട്ടാല്‍ അത് പരിഹരിക്കാന്‍ പരാതിപരിഹാര സംവിധാനവും സര്‍ക്കാര്‍ നടപ്പാക്കി രാജീവ് പറ
ഞ്ഞു. സിന്തെറ്റ് ഇന്‍ഡസ്ട്രീസ് എംഡി ഡോ. വിജു ജേക്കബ്, ബേറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ജെ. രാജ് മോഹന്‍ പിള്ള, അമാല്‍ഗം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എബ്രഹാം തരകന്‍, നെസ്റ്റ് ഗ്രൂപ്പ് എംഡിയും
വൈസ് ചെയര്‍മാനുമായ ഡോ. എന്‍. ജഹാംഗീര്‍, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് എംഡി തോമസ് ജോണ്‍ എന്നിവര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.

ഇന്‍ഡോ- അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള ചെയര്‍മാന്‍ ഡോ. ശാന്തകുമാര്‍, വൈസ് ചെയര്‍മാന്‍ എന്‍. ശംഭു നമ്പൂതിരി, ഐഎസിസി നാഷണല്‍ പ്രസിഡന്റ് ഡോ. ലളിത് ഭാസിന്‍, വ്യവസാ
യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കെ.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു.