ഡിഎസ്എം അത്യാധുനിക അരി മാനുഫാക്ചറിംഗ് പ്ലാന്റ് ആരംഭിക്കുന്നു

Posted on: April 11, 2023

കൊച്ചി : ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമായ ഡിഎസ്എം പുതിയ അരി മാനുഫാക്ചറിംഗ് പ്ലാന്റ് ഹൈദരാബാദില്‍ ആരംഭിക്കുന്നു.

അത്യാധുനിക സാങ്കേതിക വിദ്യയും ഉന്നതനിലവാരമുള്ള ഉത്പ്പാദന രീതികളും ഉപയോഗിച്ച് പോഷകഗുണമുള്ള അരി ഉത്പാദിപ്പിക്കുന്നതിനുള്ള ആദ്യത്തെ വാണിജ്യ നിര്‍മ്മാണ സംരംഭമാണിത്. പ്രതിവര്‍ഷം 3,600 ടണ്‍ അരി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ദക്ഷിണേന്ത്യയില്‍ പ്ളാന്റ് തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ഡിഎസ്എമ്മിന്റെ സൗത്ത് ഏഷ്യയിലെ ഹെല്‍ത്ത് ന്യൂട്രീഷന്‍ ആന്‍ഡ് കെയര്‍ ഡയറക്ടര്‍ ആനന്ദ് ദിവാന്‍ജി പറഞ്ഞു.

 

TAGS: Dsm |