നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്ട്രിക് ബോട്ടിന് മികച്ച ആഗോള സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്

Posted on: April 6, 2023

കൊച്ചി : സോളാര്‍ ഇലക്ട്രിക് ബോട്ടുകളുടെ നിര്‍മ്മാണ കമ്പനിയായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ്
ഇലക്ട്രിക് ബോട്ട്‌സിന് മികച്ച ആഗോള സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ലഭിച്ചു.

മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ് പോര്‍ട്ടേഷന്‍ വിഭാഗത്തിലാണ് പുരസ്‌കാരം. ഹരിത ഊര്‍ജത്തിലും കാലാവസ്ഥാ വ്യതിയാനം തടയുന്നതിലും സ്വാധീനം ചെലുത്തുന്ന സംരംഭകര്‍ക്കുള്ള ആഗോള മത്സരമാണ് സ്റ്റാര്‍ട്ടപ് എനര്‍ജി ട്രാന്‍സിഷന്‍ അവാര്‍ഡുകള്‍, വേള്‍ഡ് എനര്‍ജി കൗണ്‍സില്‍, ജര്‍മ്മന്‍ ഊര്‍ജമന്ത്രാലയം എന്നിവയുടെ പിന്തുണയോടെയാണിത്. 150-ലധികം രാജ്യങ്ങളില്‍ നിന്ന് ഈ വര്‍ഷം അവാര്‍ഡിന് അപേക്ഷിച്ചു.

കുറഞ്ഞ ചിലവുള്ള പരിസ്ഥിതി സൗഹൃദ ബോട്ടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കു ലാഭമുണ്ടാക്കുമെന്ന് സിഇഒ സന്ദിത് തണ്ടാശേരി പറഞ്ഞു. കൊച്ചി ആസ്ഥാനമായ കമ്പനി നിരവധി രാജ്യാന്തര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.