കയര്‍ ബോര്‍ഡ് എക്‌സ്‌പോ സംഘടിപ്പിച്ചു

Posted on: March 28, 2023

കൊച്ചി : സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 4 ദിവസത്തെ എക്‌സ്‌പോ സംഘടിപ്പിച്ച് കയര്‍ ബോര്‍ഡ്. കയര്‍- കയര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എക്സ്പോ ഡി കുപ്പുറമു ജി (ചെയര്‍മാന്‍ കയര്‍ ബോര്‍ഡ്), ലക്ഷ്മണ എസ്, ഐഎഎസ് (സെക്രട്ടറി, വ്യവസായ മന്ത്രി, അസം ഗവ.), ജിതേന്ദ്ര കുമാര്‍ ശുക്ല (സെക്രട്ടറി കയര്‍ ബോര്‍ഡ്) ചേര്‍ന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

രാജ്യത്തെ കയര്‍ വ്യവസായത്തിന്റെ സുസ്ഥിര വികസനത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് 1953 ലെ കയര്‍ ഇന്‍ഡസ്ട്രി ആക്ട് പ്രകാരമാണ് കയര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, സഹായിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബോര്‍ഡിന്റേ ലക്ഷ്യം.

ആധുനികവല്‍ക്കരണം, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, മാനവ വിഭവശേഷി വികസനം, വിപണി പ്രോത്സാഹനം, ക്ഷേമം എന്നിവയും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 23 ന് ഗുവാഹത്തിയില്‍ തുടക്കമിട്ട എക്‌സ്‌പോ ഇന്നലെ അവസാനിച്ചു.

TAGS: Coir Board Expo |