കോണ്‍സപ്റ്റ് കമ്യൂണിക്കേഷന് കേരള ബ്രാന്‍ഡ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

Posted on: March 21, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍ ഏജന്‍സിയായ കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡിന് സിഎംഒ ഏഷ്യയുടെ കേരള ബ്രാന്‍ഡ് ലീഡര്‍ഷിപ്പ് പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ മുന്‍നിര ബ്രാന്‍ഡുകള്‍ക്കു വേണ്ടി ഏജന്‍സി ചെയ്ത 360 ഡിഗ്രി മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

മികച്ച ഫലം നല്‍കുന്ന കാര്യക്ഷമമായ ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് ക്യാംപെയ്‌നുകള്‍ രൂപകല്പ്പന
ചെയ്യുന്നതില്‍ പേരുകേട്ട ഏജന്‍സിയാണ് കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍, ക്ലയന്റുകള്‍ക്ക് മികച്ച
റിസള്‍ട്ട് നേടിക്കൊടുക്കുന്നതിലുള്ള തങ്ങളുടെ കഴിവിനും, മികവിനോടുള്ള പ്രതിബദ്ധതയ്ക്കും ലഭി
ച്ച അംഗീകാരമാണ് പുരസ്‌കാരമെന്ന് കോണ്‍സപ്റ്റ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ വിവേക്
സുചാന്തി പറഞ്ഞു. സിഎംഒ ഏഷ്യയില്‍ നിന്ന് ലഭിച്ച അംഗീകാരത്തില്‍ അഭിമാനമുണ്ടെന്നും ക്ലയ
ന്റുകള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ തുടങ്ങി ക്ലയന്റുകളു
ടെ മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍ആവശ്യങ്ങള്‍ നിറവേറ്റാന്‍ 360 ഡിഗ്രി സേവനങ്ങളില്‍ വൈദഗ്ധ്യമു
ള്ള ഏജന്‍സിയാണ് കോണ്‍സപ്റ്റ് ക്ലയന്റുകള്‍ക്ക് പ്രത്യക്ഷമായ ഫല്ങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ കോ
ണ്‍സപ്റ്റ് മുന്‍പന്തിയിലാണ്. മുംബൈ ആസ്ഥാനമായി കോണ്‍സപ്റ്റിന് കൊച്ചി, തിരുവനന്തപുരം ഉ
ള്‍പ്പെടെ ഇന്ത്യയിലുടനീളം 20ലേറെ നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.