അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കെടിഡിസി ഹോട്ടലുകളില്‍ സ്ത്രീകള്‍ക്ക് ഇളവ്

Posted on: February 28, 2023

തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തി ഒരു ഭാഗമായി കെടിഡിസി ഹോട്ടലുകളില്‍ സ്ത്രീകള്‍ക്ക് റൂം ബുക്ക് ചെയ്യാന്‍ 50 ശതമാനവും റസ്റ്റോറന്റുകളില്‍ 20 ശതമാനവും ഇളവ്. മാര്‍ച്ച് അഞ്ചുമുതല്‍ 11 വരെയാണ് ഇളവ് നല്‍കുക. സ്ത്രീകള്‍ ബുക്ക് ചെയ്യുമ്പോഴേ ഇളവ് ലഭിക്കൂ.

ഒറ്റയ്‌ക്കോ, സംഘമായോ, കുടുംബമായോ എത്താം. തെരഞ്ഞെടുത്ത 16 ഹോട്ടലിലാണ് ഇളവ്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടല്‍, കോവളം സമുദ്ര, കുമരകം വാട്ടര്‍ സെസ്, കൊച്ചി ബോള്‍ഗാട്ടി പാലസ്, തേക്കടി ആരണ്യ നിവാസ്, തേക്കടി ലേക്ക് പാലസ്, തണ്ണീര്‍ മുക്കം സുവാസം, കുമരകം ഗേറ്റ് വേ, തേക്കടി പെരിയാര്‍ ഹൗസ്, ഗുരുവായൂര്‍ നന്ദനം, മലമ്പുഴ ഗാഡന്‍ ഹൗസ്, വയനാട് പെപ്പര്‍ാദി, പറശിനിക്കടവ് ഫോക്ക് ലാന്‍ഡ്, കണ്ണൂര്‍ ലും ലാന്‍ഡ്, ആലപ്പുഴ റിപ്പിള്‍ ലാന്‍ഡ്, ചെന്നൈ റെയിന്‍ഡ്രോപ്‌സ് എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് ഇളവ്.

ഈ കാലയളവില്‍ എത്തുന്ന അതിഥികള്‍ക്ക് ചെറു സമ്മാനങ്ങളും നല്‍കാന്‍ മാനേജര്‍മാര്‍ക്ക് ടൂറിസംവകുപ്പ് നിര്‍ദേശം നല്‍കി. [email protected] എന്ന വിലാസത്തില്‍ മെയില്‍ അയച്ചുവേണം ബുക്ക് ചെയ്യാന്‍. ഫോണ്‍ : 0471 2316736, 2725211