May 2024
ഇന്‍ഫോപാര്‍ക്കില്‍ ഡേറ്റ സെന്റര്‍ സ്ഥാപിക്കാന്‍ ജിയോജിത്
Posted on: February 14, 2023
കൊച്ചി : ഇന്‍ഫോപാര്‍ക്കില്‍ ഡേറ്റ സെന്ററും സോഫ്റ്റ്വെയര് ലാബുകളും ഉള്‍പ്പെടെ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഇന്‍ഫോപാര്‍ക്ക് രണ്ടില്‍ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്തായി 3 ഘട്ടങ്ങളിലായി 1.25 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണു പദ്ധതി.
ഐടി, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് മേഖലകളുടെ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണു പ്രതീക്ഷ. ധാരണാപത്രം ഇന്‍ഫോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സുശാന്ത് കുറുന്തിലും ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി.ജെജോര്ജും ഒപ്പുവച്ചു.
ആദ്യ ഘട്ടത്തില്‍ 55000 ചതുരശ്ര അടി സ്ഥലത്ത് ജിയോജിത്തിന്റെ ഡേറ്റ സെന്റര്‍, കസ്റ്റമര്‍ കെയര്‍ തുടങ്ങിയവയ്ക്കുള്ള നിര്‍മാണങ്ങള്‍ ആരംഭിക്കും. ടെലിട്രേഡിംഗ് സെന്ററുകള്‍, കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഡവലപ്മെന്റ് സെന്ററുകള്‍, സോഫ്റ്റ്വെയര് ലാബുകള്‍ തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.
TAGS: Geojit Financeial Service | Infopark |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
രാജ്യാന്തര ഡേറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റിന്റെ ഓഫിസ് ഇന്‍ഫോപാര്‍ക്കില്‍
നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന് വരുമാനം 448 കോടി രൂപ
ഇസാഫ് ബാങ്ക് ജിയോജിത് ത്രീഇന്‍വണ്‍ അക്കൗണ്ട്
ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്കി കേരള ഐ. ടി കമ്പനി
ഒറ്റ വര്‍ഷം പത്തിരട്ടിയിലേറെ വരുമാന നേട്ടവുമായി ഇന്‍ഫോപാര്‍ക്ക് സ്റ്റാര്‍ട്ടപ്പ്