നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന് വരുമാനം 448 കോടി രൂപ

Posted on: May 3, 2023

കൊച്ചി : നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്ത് മാര്‍ച്ച് 31ന് അവസാനിച്ച് സാമ്പത്തിക വര്‍ഷം 448 കോടി രൂപമൊത്തം വരുമാനം നേടി. 2021-22 വര്‍ഷത്തെ വരുമാനം 501 കോടിയായിരുന്നു. നികുതിക്ക് മുന്‍പുള്ള ലാഭം 119 കോടിരൂപ. അറ്റാദായം 101 കോടി രൂപയാണ്.

നിക്ഷേപ സേവന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 117 കോടി രൂപയാണ്. നികുതിക്കു മുന്‍പുള്ള ലാഭം നാലാം പാദത്തില്‍ 29 കോടി. അറ്റാദായം 30 കോടി. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 1.50 രൂപ (150%) നിരക്കില്‍ 2022-23 വര്‍ഷത്തെ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തു.

2023 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 64,500 കോടി രൂപയാണ്.