കിഫ്ബിയും ഐജിബിസിയും ധാരണാപത്രം ഒപ്പുവച്ചു

Posted on: February 2, 2023

തിരുവനന്തപുരം: സിഐഐയുടെ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലും (ഐജിബിസി) കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡും (കിഫ്ബി) കെട്ടിടഅടിസ്ഥാന സൗകര്യങ്ങളുടെ സുസ്ഥിര വികസനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ധാരണാപത്രത്തല്‍ ഒപ്പുവച്ചു. ഇതുവഴി ഗ്രീന്‍ ബില്‍
ഡിങ് ആശയങ്ങളും ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍ സെര്‍ട്ടിഫിക്കേഷനും യോജിച്ച് പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം.

ഐജിബിസിയുടെ പോളിസി അഡ്വക്കസി ആന്‍ഡ് ഗവണ്‍മെന്റ് റിലേഷന്‍സ് ചെയര്‍മാന്‍ വി. സുരേഷ്, ഐജിബിസി ചെയര്‍മാന്‍ ആര്‍.ബി.ആര്‍. അജിത്, എന്നിവരും കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എം. എബ്രഹാംതമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കിഫ്ബി ഉദ്യോഗസ്ഥരായ
സ്‌പെഷ്യല്‍ സെക്രട്ടറി കെ. ജോര്‍ജ് തോമസ്, ചീഫ് പ്രോജക്റ്റ് എക്‌സാമിനര്‍ എസ്.ജെ. വിജയദാസ്, ജനറല്‍ മാനെജര്‍ ഇഎസ്ജി എസ്. അജിത് എസ്, സസ്‌റ്റൈനബി ലിറ്റി ലീഡ് – ബില്‍ഡിംഗ്‌സ് ആന്‍ഡ്ഇന്‍ഫ്രാ ആര്‍, സൗമ്യ, ഇഎസ്ജികോഓര്‍ഡിനേറ്റര്‍ എസ്. ആരതിഎന്നിവരുടെ സാന്നിധ്യത്തിലാണ്
ധാരണാപത്രം ഒപ്പുവച്ചത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) 2011ല്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ (ഐജിബിസി) രൂപീകരിച്ചു, ഗ്രീബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷനും പരിശീലന പരിപാടികള്‍, അംഗീകത പ്രൊഫഷണല്‍ പരീക്ഷ തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ക്കായുള്ള രാജ്യത്തെ പ്രധാന സ്ഥാപന
മാണിത്. കഴിഞ്ഞ 20 വര്‍ഷമായി ഐജിബിസി ഗ്രീന്‍ ബില്‍ഡിംഗ് സേവന മേഖലയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കൂടാതെ 8,600-ലധികം ഗ്രീന്‍ ബില്‍ഡിംഗ് പ്രോജക്ടുകള്‍ ഐജിബിസി ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിങ്ങുകള്‍ സ്വീകരിച്ചിട്ടുണ്ട്.

9,75 ബില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ഗ്രീന്‍ബില്‍ ഡിംഗ്‌റേറ്റിംഗ് ഫുട് പ്രിന്റ് അതില്‍ തന്നെ 35 ദശലക്ഷം ചതുരശ്ര അടി വരുന്ന 173 പ്രോജക്റ്റുകള്‍ കേരളത്തില്‍ ഐജിബിസി റേറ്റിംഗ് സ്വീകരിച്ചു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്റ്റ് 1999 (2000 ലെ ആക്റ്റ് 4) പ്രകാരം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കൈകാര്യം ചെയ്യാന്‍ നിലവില്‍ വന്നു. കേരളത്തിലെ നിര്‍ണായകവും വലുതുമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് നിക്ഷേപം നല്‍കുക എന്നതാണ് ഫണ്ടി പ്രധാന ഉദ്ദേശം.

ഐജിബിസിയും കിഫ്ബിയും തമ്മിലുള്ള ഈ ധാരണാപത്രം സുസ്ഥിര ഭാവിയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. ഹരിത വഴിയിലേക്ക് പോകാന്‍ നിരവധി പങ്കാളികളെ പ്രചോദിപ്പിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.igbc.in സന്ദര്‍ശിക്കുക.