കയര്‍ ഫെഡിന്റെ 25-ാമത് കേന്ദ്രം കൊല്‍ക്കത്തയില്‍

Posted on: January 30, 2023

തിരുവനന്തപുരം: കേരളത്തിന്റെ കയര്‍ ഉത്പന്നങ്ങള്‍ ഇനി കൊല്‍ക്കത്തയിലും ലഭിക്കും. കേരളത്തിന് പുറത്ത് കയര്‍ ഫെഡിന്റെ 25-ാമത് കേന്ദ്രം കൊല്‍ക്കത്തയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭി
ച്ചു .

ഗുണമേന്മയുള്ള കയറില്‍തീര്‍ത്ത വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ ലഭിക്കുന്ന പുതിയ വിപണന കേന്ദ്രം കൊല്‍ക്കത്ത കോര്‍പറേഷനിലെ അമേര്‍സ്റ്റ്‌സ്ട്രീറ്റിലാണ് ആരംഭിച്ചിരിക്കുന്നത്. കയര്‍ ഭൂവസ്ത്രത്തിന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ള വിപണി കൂടുതല്‍ ശക്തിപ്പെടുത്താനും കേരളകയര്‍ ഉത്പന്നങ്ങള്‍ക്ക് ഏറെആവശ്യക്കാരുള്ള പശ്ചിമ ബംഗാളില്‍ പുത്തനുണര്‍വ് കൈവരിക്കാനും ഇതുവഴി സാധിക്കും.

പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്തിപ്പെടുത്തി സംരക്ഷിക്കണം എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കയര്‍ മേഖലയിലെ വിഷയങ്ങള്‍ പഠിക്കുന്നതിനായി അഞ്ച് അംഗ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. വിപണനം, യന്ത്രവല്‍ക്കരണം, ഗവേഷണം തുടങ്ങിയ മേഖലയില്‍ കാലാനുസൃതമായി കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സമിതി പരിശോധിക്കും.

ഒന്നര ലക്ഷത്തോളം പേര്‍ ഉപജീവനം നടത്തുന്ന കയര്‍ മേഖലയില്‍ 60 വര്‍ഷമായി മൂന്ന് രൂപയായിരുന്നു. അടിസ്ഥാന ദിവസവേതനം, ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് 667 രൂപയായി വര്‍ധിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കയര്‍ മേഖലയ്ക്കായി 117 കോടി രൂപ ബജറ്റില്‍ അനുവദിക്കുകയും ചെയ്തിരുന്നു. പ്രതിസന്ധി നേരിടുന്ന കയര്‍മേഖലയെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ നവീകരിച്ച് ശക്തിപ്പെടുത്തി സംരക്ഷിക്കും. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

 

TAGS: Coirfed |